ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ കൊളുത്തുന്നതിനു വേണ്ടി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും പ്രയാണമാരംഭിച്ച ശ്രീനാരായണ ദിവ്യ ജ്യോതി പ്രയാണത്തിന് സ്വീകരണം

ഭാരതത്തിന്റെ മഹത്തായ സര്‍വ്വധര്‍മ്മ സമ ഭാവനയുടെ മഹിതമായ സന്ദേശമുയര്‍ത്തിക്കൊണ്ട് നടന്ന് വരുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും ഭക്തജന പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നത് ഗുരുദേവ ദര്‍ശനത്തിന്റെ ആഗോള പ്രസക്തിയാണ് വെളിവാക്കുന്നതെന്ന് സ്വാമി പ്രേമാനന്ദ പറഞ്ഞു.

New Update
shivagiri 1

ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ കൊളുത്തുന്നതിന് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ശ്രീനാരായണ ദിവ്യ ജ്യോതി യാത്രക്ക് അത്താണിക്കല്‍ ഗുരുവരാശ്രമത്തില്‍ നല്‍കിയ സ്വീകരണം

കോഴിക്കോട്: ശിവഗിരി തീര്‍ത്ഥാടന വേദിയില്‍ കൊളുത്തുന്നതിനു വേണ്ടി തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും പ്രയാണമാരംഭിച്ച ശ്രീനാരായണ ദിവ്യ ജ്യോതി പ്രയാണത്തിന് എസ് എന്‍ ഡി പി യോഗം കോഴിക്കോട് യൂണിയന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ അത്താണിക്കല്‍ ശ്രീനാരായണ ഗുരുവരാശ്രമത്തില്‍ ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി.

സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം സ്വാമി പ്രേമാനന്ദ നിര്‍വ്വഹിച്ചു. 

Advertisment

ഭാരതത്തിന്റെ മഹത്തായ സര്‍വ്വധര്‍മ്മ സമ ഭാവനയുടെ മഹിതമായ സന്ദേശമുയര്‍ത്തിക്കൊണ്ട് നടന്ന് വരുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് എല്ലാ വര്‍ഷവും ഭക്തജന പങ്കാളിത്തം വര്‍ദ്ധിച്ചു വരുന്നത് ഗുരുദേവ ദര്‍ശനത്തിന്റെ ആഗോള പ്രസക്തിയാണ് വെളിവാക്കുന്നതെന്ന് സ്വാമി പ്രേമാനന്ദ പറഞ്ഞു.

shivagiri 2

യൂണിയന്‍ പ്രസിഡന്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു.

ജ്യോതി യാത്രാ ക്യാപ്റ്റന്‍ രാജീവന്‍ മാടായി യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി, കൗണ്‍സിലര്‍മാരായ അഡ്വ. എം രാജന്‍, വി.സുരേന്ദ്രന്‍, കെ.ബിനുകുമാര്‍, വനിതാ സംഘം യൂണിയന്‍ സെക്രട്ടറി ലീലാവിമലേശന്‍, ശാലിനി ബാബുരാജ്, സുജ നിത്യാനന്ദന്‍, ഷമീന ടി കെ, ഷാജി കൊയിലോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Advertisment