/sathyam/media/media_files/img-20240602-wa0045.jpg)
കോഴിക്കോട്: എസ് എൻ ഡി പി യോഗം കോവൂർ ശാഖ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി യോഗത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി അരവിന്ദൻ എം,വേലായുധൻ കെ കെ, മോഹൻദാസ് എം എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട് മാവൂർ റോഡിലെ ഹിന്ദു ശ്മശാനം ഉടൻ തന്നെ പണി പൂർത്തിയാക്കി തുറന്ന് കൊടുക്കണമെന്നു പൊതുയോഗം പ്രമേയം കോർപ്പറേഷനോട് ആവശ്യപ്പെട്ടു. ശ്മശാന നവീകരണം കഴിഞ്ഞിട്ടും ഉദ്ഘാടനം അനന്തമായി നീളുന്നത് സംശയാസ്പദമാണെന്നും വാർഷിക പൊതുയോഗം കുറ്റപ്പെടുത്തി.
/sathyam/media/media_files/img-20240602-wa0046.jpg)
കോവൂർ ശാഖാ ഭാരവാഹികളായി കെ കെ വേലായുധൻ (പ്രസിഡൻ്റ്), എൻ വിനോദ് (വൈസ് പ്രസിഡൻ്റ് ), മോഹൻദാസ് എം ( സെക്രട്ടറി ), കെ കെ വേലായുധൻ ( യൂണിയൻ പ്രതിനിധി ) എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us