മുംബൈ ഗുരുദേവഗിരിയിലെ തീർത്ഥാടനത്തിൽ പങ്കെടുത്ത് എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയനിലെ തീർത്ഥാടകർ

New Update
H

കോഴിക്കോട്: ശ്രീനാരായണ ഗുരുദേവൻ്റെ ലോകത്തിലെ ഏക തിരുശേഷിപ്പായ ദിവ്യദന്തങ്ങൾ സംരക്ഷിച്ചിട്ടുള്ള മുംബൈ ഗുരുദേവഗിരിയിലെ തീർത്ഥാടനത്തിൽ കേരളത്തിൽ നിന്നും എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ്റെ ആഭിമുഖ്യത്തിൽ അൻപത് പേരടങ്ങുന്ന തീർത്ഥാടകർ പങ്കെടുത്തു.

Advertisment

നവി മുംബൈയെ മഞ്ഞക്കടലാക്കി മാറ്റിയ തീർത്ഥാടന ഘോഷയാത്ര അക്ഷരാർത്ഥത്തിൽ മുംബൈയിലെ ഗുരുഭക്തരുടെ സംഘടനാ ശക്തിയുടെയും ഗുരുഭക്തിയുടെയും സമർപ്പണത്തിൻ്റെയും പ്രതീകമായി മാറി.

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തും ഇന്ത്യക്ക് പുറത്തുമുള്ള പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

കോഴിക്കോട് യൂണിയനിൽ നിന്നുമുള്ള തീർത്ഥാടക സംഘത്തിന് യൂണിയൻ പ്രസിഡൻ്റ് ഷനൂപ് താമരക്കുളം സെക്രട്ടറി സുധീഷ് കേശവപുരി ഡയറക്ടർ ബോർഡ് മെമ്പർ കെ.ബിനുകുമാർ, കോർഡിനേറ്റർ പി കെ വിമലേശൻ എന്നിവർ നേതൃത്വം നൽകി.

Advertisment