എസ് പി സി പാസിംഗ് ഔട്ട് പരേഡ്: മർകസ് ബോയ്സ് സ്കൂൾ മികച്ച പ്ലാറ്റൂൺ

New Update
platoon kunthmangalam1.jpg


കുന്ദമംഗലം: കോഴിക്കോട് റൂറൽ പരിധിയിലെ പരിശീലനം പൂർത്തിയാക്കിയ സ്റ്റുഡൻ്റ് പോലീസ് കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ ഏറ്റവും മികച്ച പ്ലാറ്റൂണായി കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ജെ ഡി ടി ഇസ്‌ലാം ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ റൂറൽ പരിധിയിലെ 18 സ്കൂളുകളാണ് പങ്കെടുത്തത്. 

Advertisment

platoon kunna1.jpg

മുഹമ്മദ് അൻസഫാണ് മർകസ് ബോയ്സ് സ്കൂൾ പ്ലാറ്റൂൺ നയിച്ചത്. ചടങ്ങിൽ സിറ്റി പോലിസ് കമ്മിഷണർ രാജ്പാൽ മീണ മർകസ് ടീമിന് ഉപഹാരം നൽകി. സി പി ഒമാരായ ഇസ്ഹാഖലി, ശഫീഖ് കോട്ടിയേരി എന്നിവരാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ജേതാക്കൾക്ക് മർകസിൽ നൽകിയ സ്വീകരണത്തിൽ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സ്കൂൾ ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ, പി ടി എ പ്രസിഡൻ്റ് ശമീം കെ കെ സംബന്ധിച്ചു.

Advertisment