/sathyam/media/media_files/2025/08/06/3063b58b-11e5-4d34-9f21-032e6c9a7d5d-2025-08-06-18-41-09.jpg)
കോഴിക്കോട്: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായി രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് ക്ഷേമ ബോർഡ് നൽകുന്ന പഠനോപകരണ വിതരണത്തിലുള്ള അവ്യക്തത പരിഹരിഹരിക്കണമെന്ന് എസ്.ടി.യു.
80 ശതമാനത്തിന് മുകളിൽ മാർക്കുള്ള പത്താം ക്ലാസ് വരേയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യണമെന്നത് ഒഴിവാക്കി ഇപ്പോൾ 90 ശതമാനം മാർക്കിന് മുകളിൽ വേണമെന്ന് പറയുന്നതിൽ അവ്യക്തതയുണ്ടെന്നും ഇത് പരിഹരിക്കണമെന്നും എസ്.ടി.യു ആവശ്യപ്പെട്ടു.
80 ശതമാനമായി നിജപ്പെടുത്തണമെന്നും ഈ ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ കാലാവധി ആഗസ്റ്റ് 10 എന്നതിൽ നിന്നും നീട്ടി നൽകണമെന്നും സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
യോഗം എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ.എം.റഹ്മത്തുള്ള ഉൽഘാടനം ചെയ്തു.ഫെഡറഷൻ സംസ്ഥാന പ്രസിഡൻ്റ് ശംസുദ്ദീൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. എസ്.ടി.യൂ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് അഷ്റഫ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന ഭാരവാഹികളായ എ.മുനീറ ,സൗദഹൗസ്സൻ,ദേശീയ സെക്രടറി ബീഫാത്തിമ്മ ഇബ്രാഹിം. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വല്ലാഞ്ചിറ അബ്ദുൽ മജീദ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ:
ശംസുദ്ദീൻ ആയിറ്റി കാസർഗോഡ് (പ്രസിഡൻ്റ്), സി മുഹമ്മദ് റാഫി മലപ്പുറം (ജന സെക്രട്ടറി), സൗദ ഹസ്സൻ കെ (ട്രഷറർ), ബീഫാത്തിമ്മ ഇബ്രാഹീം, എ മുനീറ, കെ പി അബ്ബാസ്, സുലൈഖ കാലോടി, ഷാജി കാട്ടിക്കുന്ന്,എം.കെ റംല, ഇബ്രാഹിം കുട്ടി എറണാകുളം, ഫാറുക്ക് ചേലേമ്പ്ര (വൈ. പ്രസിഡൻ്റുമാർ),
ഹംസ മുടിക്കോട്, എം സക്കീന, സലീം എ.പി,സാജിത സഫറുള്ള, എൽസി ജോർജ്,റഹ്മത്ത് കെ പി, സക്കീന എം.കെ പി, സെയ്താലി തൃശൂർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.