കോഴിക്കോട്: കോളേജിലേക്ക് പോകാനിറങ്ങിയ വിദ്യാർഥിനി ഹോസ്‌റ്റലിൽ കുഴഞ്ഞുവീണ് മരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളജിലെ എംഎ ഹിസ്‌റ്ററി രണ്ടാംവർഷ വിദ്യാർഥിനി റാനിയ ഇബ്രാഹിമാ(21)ണ് മരിച്ചത്. തലശ്ശേരി കതിരൂർ വേറ്റുമ്മൽ രതീഷ് റോഡിലെ പ്രതീക്ഷയിൽ ഇബ്രാഹിമിന്റെയും നൗഷീനയുടെയും മകളാണ്.