വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തിരമായ സന്ദേശമയച്ചു; കോഴിക്കോട് ​മെഡിക്കൽ കോളേജ് അധ്യാപകന് സസ്പെൻഷൻ

New Update
Y

കോഴിക്കോട്: വിദ്യാർഥിനിക്ക് വാട്സാപ്പിൽ അപകീർത്തിരമായ സന്ദേശമയച്ച മെഡിക്കൽ കോളേജ് അധ്യാപകനെ സസ്പെൻഡ് ചെയ്തു.

Advertisment

കോഴിക്കോട് ​ഗവൺമെന്റ് മെഡിക്കൽ കോളേജിലെ അധ്യാപകനെയാണ് അന്വേഷണവിധേയമായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്തത്. അധ്യാപകനെതിരേ വിദ്യാർഥിനിയും കോളേജ് യൂണിയനും പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.

പരാതിയിൽ മെഡിക്കൽ കോളജിലെ ആഭ്യന്തര അന്വേഷണ സമിതി പ്രാഥമിക അന്വേഷണം നടത്തി ഡിഎംഇക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതു പ്രകാരമാണ് നടപടി എടുത്തത്.

അധ്യാപകൻ കൂടുതൽ വിദ്യാർഥികൾക്ക് ഇത്തരം സന്ദേശം അയച്ചിട്ടുണ്ടോയെന്ന കാര്യം ഉൾപ്പെടെ കോളജ് യൂണിയൻ അന്വേഷിക്കുന്നുണ്ട്. പരാതി മെഡിക്കൽ കോളജ് പൊലീസിനും കൈമാറിയിട്ടുണ്ട്

Advertisment