‘ആളെപ്പറ്റിച്ചും മാസപ്പടിവാങ്ങിയും ഇന്നേവരെ ജീവിച്ചിട്ടില്ല, ഭാര്യക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതം’: ടി സിദ്ദിഖ്

New Update
siddique

കോഴിക്കോട്: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പിൽ ഭാര്യ ഷറഫുന്നിസ പ്രതിയായത് ഗൂഢാലോചനയുടെ കൃത്യമായ തെളിവെന്ന് ടി സിദ്ദിഖ് എംഎൽഎ.

Advertisment

കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഭാര്യ സ്വമേധയായ അവിടെ നിന്നും രാജിവച്ചതാണ്. രാജിക്ക് ശേഷം അവിടെ പോയിട്ടില്ല. സിസിടിവിയിൽ പരിശോധിക്കാം. പരാതി കൊടുത്തിരിക്കുന്ന വ്യക്തിയെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ല.

അവരെ അറിയില്ല അവരോട് സംസാരിച്ചിട്ടില്ല. ഫോൺ മുഖാന്തരമോ നേരിട്ടോ സംസാരിച്ചിട്ടില്ല. പരാതിക്കാരി പണം നിക്ഷേപിച്ച കാലയളവിൽ ഭാര്യ ജോലിയിൽ ഇല്ലായിരുന്നു. കേസ് തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുന്നു.

2022 ഡിസംബർ 8 ന് ഭാര്യ ജോലിയിൽ നിന്നും രാജിവച്ചിരുന്നു. ഭരണകൂടത്തിന്റെ ശ്രമം രാഷ്ട്രീയമായി തേജോവധം ചെയ്യാനാണ്. ടി സിദ്ദിഖ് പറഞ്ഞു.

Advertisment