തലശ്ശേരി - മാഹി ബൈപ്പാസ് പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു

New Update
thalassery

തലശ്ശേരി : തലശ്ശേരി - മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. തലശ്ശേരി തോട്ടുമ്മൽ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്.

Advertisment

തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ് മുഹമ്മദ് നിദാൽ. ഇരു പാലങ്ങൾക്കിടയിലുള്ള വിടവ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ നിദാൽ താഴേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നിദാലിനെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment