താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റിൽ, പിടിയിലായവരുടെ എണ്ണം ഏഴായി

New Update
B

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഘത്തിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായി.

Advertisment

തൃശൂര്‍ മാള സിജില്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ ഉടമസ്ഥതിയുള്ള ബൊലേറോ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി.

മൈസൂരില്‍ നിന്നും കടത്തുകയായിരുന്ന 68 ലക്ഷം രൂപ ചുരത്തില്‍ കവര്‍ച്ച ചെയ്ത സംഘത്തിലെ മുഖ്യ പ്രതികളില്‍ ഒരാളായ തൃശൂര്‍ മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജില്‍(29) ആണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.

മൈസൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി വിശാല്‍ ദശത് മഡ്കരി മൈസൂരില്‍ നിന്നും കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്ന 68 ലക്ഷം രൂപ താമരശ്ശേരി ചുരത്തില്‍വെച്ച് കവര്‍ച്ച ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബര്‍ പതിമൂന്നിന് രാവിലെ രണ്ട് കാറുകളിലായെത്തിയ എട്ടംഗ സംഘമാണ് കാര്‍ തടഞ്ഞ് അക്രമിച്ച ശേഷം കവര്‍ച്ച നടത്തിയത്.

സംഭവത്തില്‍ എറണാകുളം ചെട്ടിക്കാട് കഞ്ഞിതൈ കളത്തില്‍ തോമസ് (തൊമ്മന്‍ 40), തൃശൂര്‍ കൊടുങ്ങല്ലൂര്‍ പുതിയ പോസ്റ്റ് പുല്ലൂറ്റ് അലങ്കാരത്ത് പറമ്പില്‍ ഷാമോന്‍(23), താമരശ്ശേരി മുട്ടുകടവില്‍ സുബീഷ്(40), കണ്ണൂര്‍ ഇരിട്ടി ആളപ്ര കൊയിലേരി അജിത്(20), കോഴിക്കോട് പന്തീരങ്കാവ് മൂര്‍ക്കനാട് പാറക്കല്‍ താഴം പി പി അബ്ദുല്‍ മഹറൂഫ് (33), തൃശൂര്‍ പാലിയേക്കര ചിറ്റിശ്ശേരി പുലക്കാട്ടുകര നെട്ടുമ്പിള്ളി ജിനേഷ്(42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം ഏഴായി. കൃത്യത്തില്‍ പങ്കാളികളായ പത്തോളം പേരെ ഇനിയും പിടികിട്ടാനുണ്ട്. 

Advertisment