New Update
/sathyam/media/post_banners/hmBzM2rD2wD0Pg8c8UtR.jpg)
കോഴിക്കോട്: കോൺഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചു. നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശം നൽകി.
Advertisment
നാളെ വൈകിട്ടോടെ കോഴിക്കോട് എത്തുമെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നും ശശി തരൂർ എം.പിയുടെ ഓഫീസ് പ്രതികരിച്ചു
നാളെ വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുന്നത്.റാലിയിൽ ശശി തരൂർ പങ്കെടുക്കിലല്ലെന്ന വാർത്തകൾ വന്നിരുന്നു.
നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ ശശി തരൂരിൻ്റെ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂരിൻ്റെ മുൻ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us