New Update
/sathyam/media/media_files/XbhxscEugTFMD7LUNTo5.jpg)
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തൂണേരി പഞ്ചായത്തിൽ യുഡിഎഫ്–ബിജെപി സഖ്യ ആരോപണങ്ങൾ ശക്തമാകുന്നു. തൂണേരി പഞ്ചായത്ത് 14-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി ബിജെപി സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിന്‍വാങ്ങിയെന്നാണ് ഉയരുന്ന ആരോപണം.
Advertisment
യുഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവാണ് ബിജെപിയുടെ പേരിൽ മത്സരത്തിന് ഇറങ്ങിയ സ്ഥാനാർഥിയെന്നും പത്രികയിൽ മനപ്പൂർവം പിശക് വരുത്തിയതിനാലാണ് അത് തള്ളിപ്പോയതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇതോടെ വാർഡിൽ യുഡിഎഫിന് നേരിട്ടുള്ള ഗുണം ലഭിച്ചതായാണ് വിലയിരുത്തൽ.
വെള്ളൂരിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കളെയും സ്ഥാനാർഥിയെയും നേരിൽ കണ്ടു ചര്‍ച്ച നടത്തിയതായും രാഷ്ട്രീയ പ്രവർത്തകർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് ഇരുവിഭാഗവും ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us