ടി പി ചന്ദ്രശേഖരൻ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് 'ഗിഫ്റ്റ്' ലഭിച്ചു; ഇതോടെ കൊല്ലിച്ചവരെ പലരെയും വിട്ടു കളഞ്ഞു, അന്വേഷണം മോഹനൻ മാഷിൽ അവസാനിച്ചു; പ്രോസിക്യൂഷൻ ദുർബലമായെന്ന് കെ എം ഷാജി

New Update
t-p-chandrasekharan.1.2592075.jpg

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി രം​ഗത്ത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് 'ഗിഫ്റ്റ്' ലഭിച്ചു. ഇതോടെ കൊല്ലിച്ചവരെ പലരെയും വിട്ടു കളഞ്ഞു.

Advertisment

അന്വേഷണം മോഹനൻ മാഷിൽ അവസാനിച്ചുവെന്നും പ്രോസിക്യൂഷൻ ദുർബലമായെന്നും ഷാജി ആരോപിച്ചു. ഗിഫ്റ്റ് ലഭിച്ചതിൻ്റെ വിവരങ്ങൾ വരുന്ന നാളുകളിൽ പുറത്ത് വരുമെന്നും ഇനിയും പലതും പറയാനുണ്ടെന്ന് കെ എം ഷാജിയുടെ മുന്നറിയിപ്പുണ്ട്.

ടി പി കേസില്‍ പത്ത് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി ഇന്നലെ ശരിവെച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ശരിവെച്ചത്. വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു.

രണ്ട് പ്രതികളെ വെറുതെ വിട്ട നടപടിയും ഹൈക്കോടതി റദ്ദാക്കി. കെകെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട കോടതി വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. 

Advertisment