ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ്; കെ കെ കൃഷ്ണനും ജ്യോതിബാബുവും കീഴടങ്ങി; ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസില്‍

New Update
t-p-chandrasekharan.1.2592075.jpg

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയ സിപിഐഎം നേതാക്കള്‍ കീഴടങ്ങി.

Advertisment

പത്താം പ്രതി കെ കെ കൃഷ്ണന്‍, പന്ത്രണ്ടാം പ്രതി ജ്യോതി ബാബു എന്നിവരാണ് മാറാട് പ്രത്യേക കോടതിയിലെത്തി കീഴടങ്ങിയത്. ജ്യോതി ബാബു കോടതിയിലെത്തിയത് പ്രത്യേക ആംബുന്‍ലസിലാണ്. ഇവരെ റിമാന്‍ഡ് ചെയ്തു.

ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. സിപിഐഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനനെ വെറുതെ വിട്ട കോടതി വിധി ശരിവെച്ചിരുന്നു. അപ്പീല്‍ നല്‍കി പത്താം വര്‍ഷത്തിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

Advertisment