/sathyam/media/media_files/haNKfZxEm9Bhb9fOktdo.jpg)
കോഴിക്കോട്: റെയിൽവേ ബഡ്ജറ്റ് പുനസ്ഥാപിക്കണമെന്നും, അതുവരെ ഡിസംബർ 26 മുതൽ യാത്ര നിരക്ക് കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കണമെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന പൊതു ഗതാഗത സംവിധാനമാണ് റെയിൽവേ. ഏതാനും വർഷങ്ങളായി റെയിൽവേയ്ക്ക് പ്രത്യേക ബഡ്ജറ്റ് ഇല്ലാത്തതാണ് ശുഭയാത്ര യാത്രക്കാർക്ക് ദുരിത യാത്രയായി മാറിയത്.
തങ്ങളുടെ കൺസഷൻ പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷയിൽ ഇരുന്ന മുതിർന്ന പൗരന്മാർക്ക് ഈ വർദ്ധനവ് ഇരട്ട പ്രഹരമാണ് ഏൽപ്പിക്കുന്നത് എന്നത് ഏറെ നിർഭാഗ്യകരമാണ്.
അടുത്ത കേന്ദ്ര ബഡ്ജറ്റിൽ ജനപ്രതിനിധികൾക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യാൻ സൗകര്യം നൽകിയതിനു ശേഷം മാത്രമേ നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുത്താവു എന്ന് അവർ ആവശ്യപ്പെട്ടു.
വരുമാന വർദ്ധന മാത്രം ലക്ഷ്യമാക്കിയായിരിക്കരുത് ജനങ്ങൾ ഏറെ ആശ്രയിക്കുന്ന പൊതുഗതാ സംവിധാനത്തെ സമീപിക്കേണ്ടത്. യഥാസമയം റെയിൽവേയിലെ ഒഴിവ് നികത്താത്തതും, തീവണ്ടികളിലെ ഡൈനാമിക്ക് നിരക്കും തിരക്കും സുരക്ഷ ഓഡിറ്റ് നടപ്പാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
അടുത്തദിവസം ചെന്നൈയിൽ ദേശീയ സംസ്ഥാന ഭാരവാഹികളുടെ അടിയന്തര യോഗം ചേർന്ന് മിതമായ നിരക്കിൽ സുരക്ഷിതവും സൗകര്യവും പ്രദവുമായ യാത്രയ്ക്കുള്ള ഇതു സംബന്ധിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഏകോപിച്ച് റെയിൽവേ മന്ത്രിക്ക് ബഡ്ജറ്റ് ന് മുമ്പായി നിവേദനം സമർപ്പിക്കാൻ തീരുമാനിച്ചു.
ദേശീയ വർക്കിംഗ് ചെയർമാൻ ഡോക്ടർ എ. വി. അനൂപ്, വർക്കിംഗ് ചെയർമാൻ സി. ഇ. ചാക്കുണ്ണി, വിവിധ സംസ്ഥാനങ്ങളിലെ കൺവീനർമാരായ എം. പി. അൻവർ, ഡോക്ടർ കെ എസ് ജോൺസൺ, സൺഷൈൻ ഷോർണൂർ, എ ശിവശങ്കരൻ, എം എം ബഷീർ, സദാനന്ദൻ മുംബൈ, ജോയ് ജോസഫ് കെ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us