Advertisment

എന്റെ മകന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വന്നു, അതൊന്നും വീട്ടുകാര് പറഞ്ഞിട്ട് ചെയ്തതല്ല: ഈരാറ്റുപേട്ടയില്‍ പെണ്‍കുട്ടിയുമായി നിശ്ചയം നടന്നിരുന്നു, ഈ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് രാഹുലിന്റെ അമ്മ

പ്രതി രാഹുല്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിന്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
rahul marri.jpg

കോഴിക്കോട്: മകന്‍ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയുടെ അമ്മ ഉഷ. സംഭവിച്ചതില്‍ വിഷമമുണ്ടെന്നും രാഹുല്‍ രാജ്യം വിട്ടതായി അറിയില്ലെന്നും ഉഷ പറഞ്ഞു. രണ്ടുദിവസം മുമ്പ് വരെ മകന്‍ വീട്ടില്‍ ഉണ്ടായിരുന്നുവെന്നും എഅവര്‍ വ്യക്തമാക്കി. 

Advertisment

വിവാഹം ചെയ്ത യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല. ഇത് സംബന്ധിച്ച ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അവര്‍ വാക്കുതര്‍ക്കത്തില്‍ ചെയ്തതാണ്. എന്റെ മകന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വന്നു. വീട്ടുകാര് പറഞ്ഞിട്ടൊന്നും ചെയ്തതല്ല അതൊന്നും.  

ഈരാറ്റുപേട്ടയില്‍ പെണ്‍കുട്ടിയുമായി നിശ്ചയം നടന്നിരുന്നു. ഈ പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. 

അതെവിടെ വച്ച്  എന്നതിനെക്കുറിച്ച് തനിക്ക് വ്യക്തതയില്ല. പക്ഷെ താലികെട്ടിയിട്ടില്ല.  ഇതെല്ലാം രാഹുല്‍ നേരിട്ട് ചെയ്തതാണ്. മകനെ കാണാനില്ല, വിളിച്ചിട്ട് കിട്ടുന്നില്ല, എവിടെയാണെന്ന് അറിയില്ല. മകന്‍ മാറിനില്‍ക്കുന്നതല്ല. ജര്‍മ്മനിയില്‍ നിന്ന് വന്നാല്‍ വീട്ടില്‍ മാത്രമാണ് മകന്‍ തങ്ങാറുള്ളതെന്നും അമ്മ ഉഷ പറഞ്ഞു.

പ്രതി രാഹുല്‍ ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സംശയം. പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറയുന്നു. ഇന്ന് രാവിലെ രാഹുലിന്റെ വീട്ടിലെത്തിയ പൊലീസ് ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

സിസിടിവിയുടെ ഡിവിആര്‍ പൊലീസ് കൊണ്ടുപോയി. രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫായത് കര്‍ണാടകത്തില്‍ വച്ചാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് പറയുന്നു. 

Advertisment