/sathyam/media/media_files/2025/12/25/uyare-campaign-2025-12-25-23-15-16.jpg)
കോഴിക്കോട്: തൊഴില്‍ രംഗത്തെ സ്ത്രീ പങ്കാളിത്തം അമ്പത് ശതമാനമായി വര്‍ധിപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന 'ഉയരെ' ക്യാമ്പയിന്റെ ഭാഗമായ ജില്ലാതല പരിശീലനത്തിന് തുടക്കമായി.
എല്ലാ അയല്‍ക്കൂട്ടങ്ങളിലും ക്ലാസുകളും സംവാദങ്ങളുമാണ് ആദ്യഘട്ടത്തില്‍ നടക്കുക. വേതനാധിഷ്ഠിത തൊഴിലും സ്ത്രീ സമൂഹവും, ലിംഗ വ്യത്യാസവും ലിംഗപദവിയും, സുരക്ഷിത തൊഴിലിടം, കുടുംബശ്രീ ജെന്‍ഡര്‍ പിന്തുണാ സംവിധാനങ്ങള്‍, ഹാപ്പി കേരളം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍. അയല്‍ക്കൂട്ട തലത്തില്‍ ആദ്യ ശില്‍പശാല ജനുവരി ഒന്നിന് നടക്കും.
ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ആരംഭിച്ച പരിശീലനം കുടുംബശ്രീ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ പി സി കവിത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രോഗ്രാം മാനേജര്‍ നിഷിദ സൈബുനി അധ്യക്ഷയായി.
കെ കെ ശിവദാസന്‍, ശ്രുതി പ്രേമന്‍, നിഷിദ സൈബുനി, എന്‍ കെ ഷൈനി എന്നിവര്‍ ക്ലാസ് നയിച്ചു.
ജില്ലാതല ശില്‍പശാലയുടെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം 27ന് നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us