Advertisment

മോദി-പിണറായി കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം - കെ.മുരളീധരൻ എംപി

രാജ്യത്തെ ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ശത്രുതാ മനോഭാവം പുലർത്തുമ്പോഴും പിണറായി സർക്കാരിനോട് മൃദു നിലപാടാണ് മോദി സ്വീകരിക്കുന്നത്. ഇതിനു കാരണം മോദിയും പിണറായിയും തമ്മിലുള്ള അന്തർധാരയാണെന്ന് മുരളീധരൻ ആരോപിച്ചു.

New Update
k muralidharan vadakara

വടകര: മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ട് തകർക്കുകയാണ് യുഡിഎഫിന്റെ ലോകസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമെന്ന് കെ.മുരളീധരൻ എംപി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭയാത്രയ്ക്ക് വടകര കോട്ടപ്പറമ്പിൽ നടന്ന സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

രാജ്യത്തെ ബിജെപി ഇതര സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ശത്രുതാ മനോഭാവം പുലർത്തുമ്പോഴും പിണറായി സർക്കാരിനോട് മൃദു നിലപാടാണ് മോദി സ്വീകരിക്കുന്നത്. ഇതിനു കാരണം മോദിയും പിണറായിയും തമ്മിലുള്ള അന്തർധാരയാണെന്ന് മുരളീധരൻ ആരോപിച്ചു.

samaragni kozhikode

കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന അഴിമതി കേസുകളിൽ പിണറായിയെ വഴിവിട്ട് സഹായിക്കുകയാണ് മോദി. പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളപ്പണക്കേസിൽ നിന്നു പിണറായി സംരക്ഷിച്ചു. ഈ വരുന്ന   ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി പിണറായി ധാരണയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ ബോധമുള്ളവർ ജാഗ്രത പാലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

പിണറായിയുടെ ഭരണത്തിൽ സംസ്ഥാനത്തെ സാമൂഹിക സുരക്ഷിതത്വം നഷ്ടപ്പെട്ടതായി കെ. സുധാകരൻ എംപി. സംസ്ഥാനത്തെ ഭരണസംവിധാനം നിശ്ചലമാണ്. ഏതുവിധേനയും പണമുണ്ടാക്കുകയാണ് പിണറായിയുടെ ലക്ഷ്യം. അതിന് മോദിയുടെ ഒത്താശയുമുണ്ട്. 

samaragni kozhikode-2

ലാവലിൻ കേസ് അനന്തമായി നീളുന്നതും ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന ശിവശങ്കരന്റെ കൂട്ട് പ്രതിയായ പിണറായിക്കെതിരെ നടപടി ഇല്ലാത്തതും ഇതിനുദാഹരണമാണെന്ന് സുധാകരൻ പറഞ്ഞു.

ഒരു മഹാ യുദ്ധത്തിനുള്ള അങ്ക പുറപ്പാടിലാണ് നമ്മളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സംഘപരിവാറിന്റെ വർഗീയ ഫാസിസത്തെ ഭാരതത്തിന്റെ മണ്ണിൽ കുഴിച്ചുമൂടുക, കേരളത്തിലെ അഴിമതിക്കാരും ധിക്കാരികളുമായ ഭരണാധികാരികൾക്ക് താക്കീത് നൽകുക എന്നീ രണ്ട് ദൗത്യങ്ങളാണ് കാലം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്.

samaragni vadakara-2

രാജ്യത്തെ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും സംരക്ഷിക്കേണ്ട ചുമതല നമ്മൾക്കാണ്. ഓരോ കോൺഗ്രസ് പ്രവർത്തകരും അനിവാര്യമായ ഈ ദൗത്യം ഏറ്റെടുക്കണമെന്ന് സതീശൻ ഓർമ്മിപ്പിച്ചു.

ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ, ജെബി മേത്തർ, പി.എം.നിയാസ്,കെ.ജയന്ത്, പാറക്കൽ അബ്ദുള്ള, പി.എം.ജോർജ്, കെ.ബാലനാരായണൻ എന്നിവർ പ്രസംഗിച്ചു.

Advertisment