വോട്ടെണ്ണൽ ദിനം വ​ട​ക​ര​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പ്; സു​ര​ക്ഷ​ ശക്തമാക്കി പോലീസ്

New Update
police-1

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ന്ന വ​ട​ക​ര​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ർ​ട്ട്. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

Advertisment

ഇ​തേ​തു​ട​ർ​ന്ന് ക്ര​മ​സ​മാ​ധ​ന ചു​മ​ത​ല​യു​ള​ള എ‍​ഡി​ജി​പി വ​ട​ക​ര​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. ഡി​ജി​പി​യും എ‍​ഡി​ജി​പി​യും പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച് വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ സ്ഥി​തി വി​ല​യി​രു​ത്തി.

നാ​ദാ​പു​ര​ത്ത് ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക്ര​മ​സ​മാ​ധാ​ന നി​ല ഭ​ദ്ര​മാ​ണെ​ന്നും ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രെ​യും സു​ര​ക്ഷ​ക്കാ​യി കൂ​ടു​ത​ൽ പ​ട്രോം​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും ക​ണ്ണൂ​ർ റെ​യ്ഞ്ച് ഡി​ഐ​ജി തോം​സ​ൺ ജോ​സ് അ​റി​യി​ച്ചു.

Advertisment