/sathyam/media/media_files/JM3cppcopqyM5BE3PR4h.jpg)
കോഴിക്കോട്: എക്‌സൈസ് വകുപ്പിന്റെ അധികാരം ടൂറിസം വകുപ്പ് കവര്‍ന്നെടുത്തിരിക്കുകയാണ് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. എക്‌സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് മന്ത്രി രാജേഷ് പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
മദ്യനയത്തില്‍ ചര്‍ച്ച നടന്നില്ലെന്നാണ് ടൂറിസം മന്ത്രി പറയുന്നത്. ചര്‍ച്ച നടന്നതിന്റെ എല്ലാ തെളിവും പ്രതിപക്ഷം ഹാജരാക്കി. അബ്കാരി ചട്ടത്തില്‍ ഭേദഗതി ചര്‍ച്ച ചെയ്യാന്‍ ടൂറിസം സെക്രട്ടറിക്ക് എന്ത് അധികാരമാണുള്ളത്.
ടൂറിസം വകുപ്പ് അനാവശ്യ തിടുക്കം കാട്ടി. ഇക്കാര്യത്തില്‍ ആദ്യം നുണ പറഞ്ഞത് മന്ത്രിമാരാണ്. തുടര്‍ന്ന് ഉദ്യോഗസ്ഥരെക്കൊണ്ടുകൂടി നുണ പറയിപ്പിക്കുകയാണ്. ടൂറിസം സെക്രട്ടറിക്ക് മദ്യനയത്തില്‍ റോളില്ലെന്നും സതീശന്‍ പറഞ്ഞു.
അധികാര കേന്ദ്രീകരണം നടക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എസ്പിമാരെ നിയന്ത്രിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. എസ്എച്ച്ഒമാരെ നിയന്ത്രിക്കുന്നത് ഏരിയ കമ്മിറ്റികളാണ്. കേരള പൊലീസ് തലയില്‍ തുണിയിട്ട് നടക്കേണ്ട അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പൊലീസിനെ നിര്‍വീര്യമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വാര്‍ത്ത എങ്ങനെ പുറത്തുപോയെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ലഹരിമരുന്നു സംഘത്തിന്റെയും ക്രിമിനലുകളുടെയും കയ്യിലാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us