/sathyam/media/media_files/2025/12/25/vibe-4-wellness-2025-12-25-20-41-57.jpg)
കോഴിക്കോട്: ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ജനുവരി ഒന്ന് മുതല്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ആരോഗ്യം ആനന്ദം വൈബ് 4 വെല്‍നസ് ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ റോഡ് ഷോ നടത്തും.
ഡിസംബര്‍ 27ന് വൈകിട്ട് അഞ്ചിന് കുന്ദമംഗലം ഐ.ഐ.എം പ്രവേശന കവാടത്തിനരികില്‍നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഫ്‌ളാഗ് ഓഫ് ചെയ്യും.
പൊതുജനങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഭാഗമാകുന്ന റോഡ് ഷോ വൈകിട്ട് ആറിന് കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ സമാപിക്കും.
തുടര്‍ന്ന് കളരിപ്പയറ്റ്, നാടന്‍പാട്ട്, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും.
ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ ഘടകങ്ങളില്‍ ഊന്നിയുള്ള ജീവിതശൈലി പിന്തുടരാന്‍ യുവജനങ്ങളും കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രചോദനം നല്‍കുകയെന്നതാണ് വൈബ് 4 വെല്‍നസ് ക്യാമ്പയിനിന്റെ ലക്ഷ്യം.
2026ലെ പുതുവത്സര ദിനത്തില്‍ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാനാണ് ക്യാമ്പയിനിലൂടെ ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്യുന്നത്. ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ആണ് ക്യാമ്പയിനിന്റെ മുഖ്യ അംബാസഡര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us