കോഴിക്കോട്: ഭാരതീയ വ്യാപാരി വ്യവസായി സംഘ് (ബിവിവിഎസ്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി.
കെട്ടിട വാടകയുടെ ജിഎസ്ടി വ്യാപാരികൾക്കു ചുമത്തുന്നത് പിൻവലിക്കുക, ജിഎസ്ടി കൗൺസിലിൽ വ്യാപാരി വ്യവസായി പ്രതിനിധികളെ ഉൾപെടുത്തുക, ചെറുകിട വ്യാപാരി വ്യവസായി മേഖലയെ സംരക്ഷിക്കുക, ഓൺലൈൻ വ്യാപാരത്തിനു കടിഞ്ഞാൺ ഇടുക,
വ്യാപാരിവ്യവസായി സംരംഭകർക്കു പലിശ ഇളവ് അനുവദിക്കുക, വ്യാപാരി വ്യവസായി ക്ഷേമനിധി കാലാനുസൃതമായി പരിഷ്കരിക്കുക, ഇഎസ്ഐ പരിധിയിൽ ചെറുകിട വ്യാപാരി വ്യവസായി കുടുംബങ്ങളെ ഉൾപെടുത്തുക, വ്യാപാരി വ്യവസായികൾക്കു പങ്കാളിത്ത പെൻഷൻ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്.
ധർണ്ണ സംസ്ഥാന ഉപാദ്ധ്യക്ഷൻ എം. കുമാരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷൻ സന്തോഷ് സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീധരൻ ടി.വി സ്വാഗതം പറഞ്ഞു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ വസന്തകുമാർ കെ.പി, സംസ്ഥാന സമിതി അംഗങ്ങളായ ശശി പന്തീരടി, സേതുമാധവൻ, സുനില ഗോറെ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ ഗിരീഷ് വി ഗോപാൽ നന്ദി പറഞ്ഞു.