കോഴിക്കോട് മാ​ലി​ന്യ ടാ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വം; പോ​ലീ​സ് കേ​സെ​ടു​ത്തു, ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ​യും കെ​ട്ടി​ട ഉ​ട​മ​യു​ടെ​യും മൊ​ഴിയെടുക്കും

New Update
kerala police1

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ മാ​ലി​ന്യ ടാ​ങ്കി​ൽ തൊ​ഴി​ലാ​ളി​ക​ൾ ശ്വാ​സം മു​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചേ​വാ​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഹോ​ട്ട​ൽ ഉ​ട​മ​യു​ടെ​യും കെ​ട്ടി​ട ഉ​ട​മ​യു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. ഐ​പി​സി 304 (a) മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ അ​ശ്ര​ദ്ധ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Advertisment

കോ​ഴി​ക്കോ​ട് കോ​വൂ​ർ ഇ​രി​ങ്ങാ​ട​ൻ പ​ള്ളി​യി​ലെ കാ​ളാ​ണ്ടി​താ​ഴ​ത്തെ അ​മ്മാ​സ് ഹോ​ട്ട​ലി​ന്‍റെ അ​ടു​ക്ക​ള മാ​ലി​ന്യ ടാ​ങ്ക് ശു​ചീ​ക​രി​ക്കാ​നി​റ​ങ്ങി​യ കോ​ഴി​ക്കോ​ട് കി​നാ​ലൂ​ർ സ്വ​ദേ​ശി അ​ശോ​ക​ൻ (55), കൂ​ട്ടാ​ലി​ട ന​ടു​വ​ണ്ണൂ​ർ ചേ​ലാ​റ്റി​ൻ​മേ​ൽ വീ​ട്ടി​ൽ റി​നീ​ഷ് (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment