കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് കൂടിക്കാഴ്ച നടത്തി.
ശനിയാഴ്‌ച രാവിലെ ഒമ്പതിന് കാരന്തൂർ മർകസിൽ നടന്ന കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ ബംഗാൾ ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ മർകസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സംസാരവിഷയമായി.
ന്യൂനപക്ഷങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി മർകസ് നടത്തുന്ന പദ്ധതികൾ ചോദിച്ചറിഞ്ഞ ഗവർണർ ആശംസയും പിന്തുണയുമറിയിച്ചു. ഇരുവരും തങ്ങൾ രചിച്ച പുസ്തകങ്ങൾ പരസ്പരം കൈമാറി.