കോഴിക്കോട് മലയോര മേഖലയിൽ ചുഴലിക്കാറ്റ്, വീടുകൾക്ക് നാശനഷ്ടം

New Update
kozhikode_heavywind

കോഴിക്കോട്: വളയം പഞ്ചായത്തിലെ മലയോര മേഖലയിൽ ചുഴലിക്കാറ്റ് വീശി. വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കണ്ടി വാതുക്കൽ അഭയഗിരിയിലാണ് ചുഴലിക്കാറ്റ് വീശിയത്. 

Advertisment

തടിക്കൽ ജോസഫ്, മൂന്ന് പുരക്കൽ ചന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടം ഉണ്ടായത്. വീടിൻ്റെ ഓടുകളും , ആസ്ബസ്റ്റോസ് ഷീറ്റുകളും ശക്തമായ കാറ്റിൽ പാറി പോയി. 

അപകടം നടക്കുമ്പോൾ വീട്ടുകാർ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. മേഖലയിൽ റബ്ബർ മരങ്ങൾ നശിച്ചതായി നാട്ടുകാർ പറഞ്ഞു. ഇന്ന് മേഖലയിൽ യെല്ലോ അലർട്ടാണ്.

Advertisment