/sathyam/media/media_files/swoK18rMu93zrlboxx3b.jpg)
കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മരണത്തിൽ പൊലീസിനോട് റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ. കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കണമെന്നും ഷബ്‌നയുടെ വീട്ടിൽ എത്തിയ അധ്യക്ഷ പി സതീദേവി ആവശ്യപ്പെട്ടു. ഷബ്‌നയുടെ ബന്ധുക്കൾ കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിനെ നേരിട്ട് കണ്ട് അന്വേഷണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.
ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന വകുപ്പും ചേർത്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം. നിലവിൽ ചേർത്തിരിക്കുന്നത് എളുപ്പം ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്. നിലവിലെ അന്വേഷണത്തിന്റെ റിപ്പോർട്ടും വനിതാ കമ്മീഷൻ പൊലീസിൽ നിന്നും തേടിയിട്ടുണ്ട്.
എംഎൽഎ കെ പി കുഞ്ഞമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ബന്ധുക്കൾ കോഴിക്കോട് റൂറൽ പൊലീസ് സുപ്രണ്ടിനെ കണ്ട് അന്വേഷണത്തിലെ മെല്ലെ പോക്കിൽ അതൃപ്തി അറിയിച്ചു. അഞ്ചുപേർക്കെതിരെ ഗാർഹിക പീഡനത്തിന്റെ തെളിവുകൾ സഹിതം ഷബ്‌നയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. അമ്മാവൻ ഹനീഫയെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ആരോപണ വിധേയരായ മറ്റുള്ളവർ ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us