കോഴിക്കോട് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവം; പ്രതി അറസ്റ്റിൽ, 14 ദിവസം റിമാൻഡിൽ

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
H

കോഴിക്കോട്: വടകരയ്ക്ക് സമീപത്തുവച്ച് വന്ദേഭാരത് ട്രെയിനിനു കല്ലെറിഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കണ്ണുക്കര സ്വദേശി രവീന്ദ്രനാണ് പിടിയിലായത്.

Advertisment

ജനുവരി 25നായിരുന്നു സംഭവം. പ്രതിയെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കല്ലേറു കേസുമായി ബന്ധപ്പെട്ട് ആര്‍പിഎഫ് പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ കോഴിക്കോട് ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഉപേന്ദ്രകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ടിഎം ധന്യ, എഎസ്‌ഐമാരായ പിപി ബിനീഷ്, എ നന്ദഗോപാല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Advertisment