മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ മലപ്പുറത്തുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഡോ. എം അബ്ദുള്‍ സലാം. എല്ലാ തടസ്സങ്ങളും പൊട്ടിച്ച് ഒരുനാൾ അവരൊക്കെ പുറത്തുവന്ന് ഇത് പറയും. മോദിക്ക് മുസ്ലീങ്ങളോട് സ്നേഹമാണെന്നും അബ്ദുൾ സലാം പറഞ്ഞു.
'ഹജ്ജ് നിരക്ക് മോദി കുറച്ചു. കൂടുതൽ എമ്പാർക്കേഷൻ പോയൻ്റുകൾ സ്ഥാപിച്ചു. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലിമിനെ ഒഴിവാക്കിയിട്ടില്ല.
അവരോട് ഒരു വിവേചനവും ഇല്ല. വോട്ട് പിടിക്കാൻ വേണ്ടി പ്രതിപക്ഷ പാർട്ടികൾ വ്യാജ പ്രചാരണം നടത്തുന്നതാണ്. ഒരു മുസ്ലിമിനുപോലും പോറൽ ഏൽക്കില്ലെ'ന്നും അബ്ദുൾ സലാം പറഞ്ഞു.
മോദിക്കൊപ്പം ആരൊക്കെ ഉണ്ടാകണം എന്നൊക്കെ തീരുമാനിക്കുന്നതിന് പ്രൊട്ടോക്കോൾ ഉണ്ട്. പാലക്കാട് ജില്ലയില്‍ ഉൾപ്പെട്ട സ്ഥാനാർത്ഥികളെ ആണ് വാഹനത്തിൽ കയറ്റിയത്. താൻ പോയത് പ്രധാനമന്ത്രിയെ കാണാനാണ്. വിവാദങ്ങൾ സൃഷ്ടിച്ചതുകൊണ്ട് മോദി ചിലപ്പോൾ മലപ്പുറത്തേക്ക് വന്നേക്കുമെന്നും അബ്ദുൾസലാം പറഞ്ഞു.