മലപ്പുറം: പെരിന്തൽമണ്ണയിൽ ഡീസലുമായി പോയ ടാങ്കർ ലോറി മറിഞ്ഞ് അപകടം. സംഭവത്തിൽ ടാങ്കറിൽ നിന്നും ഡീസൽ ചോർന്നതിനെത്തുടർന്ന് സമീപ പ്രദേശത്തെ കിണറ്റിനുള്ളിൽ സ്ഫോടനം. അപകടത്തിൽ ആർക്കും പരിക്കില്ല.
കിണറ്റിന് മുകളിലെ തീ അണയ്ക്കാൻ സാധിച്ചെങ്കിലും താഴ്വശത്ത് തീ അണഞ്ഞിട്ടില്ല. അഗ്നിരക്ഷാ സേന പ്രദേശത്ത് തുടരുകയാണ്.
അങ്ങാടിപ്പുറം - ചീരട്ടാമല റോഡിൽ പരിയാപുരം മേഖലയിലാണ് അപകടമുണ്ടായത്. പരിയാപുരം കൊല്ലറേശുമറ്റത്തിൽ ബിജുവിന്റെ വീട്ടിലെ കിണറ്റിലും സമീപത്തുള്ള സേക്രഡ് ഹാർട്ട് കോൺവന്റിലെ കിണറ്റിലുമാണ് ഇന്ന് വൈകിട്ടോടെ തീപിടിത്തം ഉണ്ടായത്.