എആർ നഗർ (മലപ്പുറം): മന്ത്രി വി അബ്ദുൾറഹ്മാൻ, എംഎൽഎ അബ്ദുൾറഹ്മാൻ രണ്ടത്താണി എന്നിവർ ഉൾപ്പെടെ ചുരുങ്ങിയത് ആയിരം അബ്ദുറഹിമാൻമാരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരു അബ്ദുൾറഹ്മാൻ മഹാസംഗമം സംഘടിപ്പിക്കാൻ മലപ്പുറം ജില്ലയിലെ അബ്ദു റഹ്‌മാൻ നഗർ പഞ്ചായത്ത് അതിർത്തിയിലുള്ള പാമങ്ങാടൻ അബ്‌ദുറഹ്‌മാൻ സാഹിബിന്റെ ഷാസ് വില്ലയിൽ ചേർന്ന അഖില കേരള അബ്‌ദുറഹ്‌മാൻ കൂട്ടായ്മയുടെ പ്രഥമ നിർവാഹക സമിതി യോഗം തീരുമാനിച്ചു. അംഗങ്ങളിൽ ചാരിറ്റി മനോഭാവം വളർത്തി അബ്ദുൾറഹ്മാൻ കൂട്ടായ്മയെ ഒരു മാതൃകാ സംഘടനയാക്കി പരിവർത്തിപ്പിക്കുകയും ചെയ്യും.
ഡിസിസി സെക്രട്ടറിയും മുൻ ഗവ പ്ലീഡറും ഹൈക്കോടതി അഭിഭാഷകനുമായ ടി.കെ അബ്‌ദുറഹ്‌മാൻ എറണാകുളം ഉത്ഘാടനം ചെയ്തു. സീനിയറായ അബ്‌ദുറഹ്‌മാൻ കക്കോവിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ആദ്യമെത്തിയ അബ്ദുൾറഹ്‌മാന് സമ്മാനം നൽകി സ്വീകരിച്ച ആതിഥേയനായ അബ്‌ദുറഹ്‌മാൻ പാമങ്ങാടൻ സ്വാഗതം പറഞ്ഞു.
ഏറ്റവും പ്രായം കൂടിയ അബ്ദുൾറഹ്‌മാനും പ്രായം കുറഞ്ഞ അബ്ദുൾറഹ്‌മാനും യോഗത്തിൽ സമ്മാനം നൽകിആദരിച്ചു. ആർ.ഇ.സി അബ്‌ദുറഹ്‌മാൻ സഖാഫിയുടെ പ്രാര്ഥനയോടെയായിരുന്നു യോഗനടപടികൾ.
യോഗത്തിനെത്തിയ യുവാക്കളടക്കം വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവരുടെ സ്വയം പരിചയപ്പെടുത്തൽ ആവേശം പകർന്നു. പരമാവധി അബ്‌ദുറഹ്‌മാൻമാരെ, പ്രത്യേകിച്ച് പ്രവാസികളായ അബ്ദുൾറഹ്‌മാൻമാരെ ചേർത്ത് കൂട്ടായ്മ വികസിപ്പിച്ച് വിപുലമായ സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിക്കാനും അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം കൊച്ചിയിൽ ചേരാനും തീരുമാനിച്ചു.
/sathyam/media/media_files/i7dIs4dL2dRfb4pHkmVk.jpg)
കൂട്ടായ്മയുടെ രൂപകല്പനക്ക് മുന്നിൽ നിന്ന അഡ്വ ടി കെ അബ്‌ദുറഹ്‌മാൻ പെരിന്തൽമണ്ണ, കെ.വി അബ്‌ദുറഹ്‌മാൻ കാടാമ്പുഴ, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്‌ദുറഹ്‌മാൻ കാരാട്ട്, അബ്‌ദുറഹ്‌മാൻ മലയമ്മ, അബ്‌ദുറഹ്‌മാൻ കിനാലൂർ, എം.ടി അബ്‌ദുറഹ്‌മാൻ കാവന്നൂർ, ഡോ. ഷാസ് എ.ആർ പാമങ്ങാടൻ തുടങ്ങിയവർ കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും പരിപാടികൾ സംബന്ധിച്ചും സംസാരിച്ചു.
തങ്ങളുടെ പേര് അന്വർത്ഥമാക്കുംവിധം ഉള്ള ജീവകാരുണ്യ സാമൂഹ്യസേവന പ്രവർത്തനമാണ് മുഖ്യലക്ഷ്യമെന്ന് സംഘാടക നേതാക്കൾ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ, ജില്ലാ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞുവന്ന നിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. മാഞ്ചേരികുന്നത്ത് അബ്‌ദുറഹ്‌മാൻ പട്ടാമ്പി നന്ദി പറഞ്ഞു.
/sathyam/media/media_files/Z8UeNRh0FnywgYsZEGVr.jpeg)
യോഗം നിർവാഹക സമിതിക്ക് രൂപം നൽകുകയും അഡ്ഹോക് കമ്മറ്റി ഭാരവാഹികളായി ഇവരെ തിരഞ്ഞെടുക്കുകയും ചെയ്തു: പ്രസിഡന്റ് - അഡ്വ: പി.കെ അബ്‌ദുറഹ്‌മാൻ എറണാകുളം. വൈസ് പ്രസിഡന്റുമാർ - അഡ്വ: കെ. അബ്‌ദുറഹ്‌മാൻ, പൂക്കോട്ടൂർ, പാമങ്ങാടൻ അബ്‌ദുറഹ്‌മാൻ ഹാജി, കാടപ്പടി, എം.കെ അബ്‌ദുറഹ്‌മാൻ, താമരശ്ശേരി.
ജനറൽ സെക്രട്ടറി - അഡ്വ: ടി.കെ അബ്‌ദുറഹ്‌മാൻ, പെരിന്തൽമണ്ണ. ജോയിന്റ് സെക്രട്ടറിമാർ - എം.ടി അബ്ദുൽ റഹ്‌മാൻ കാവനൂർ, പി.കെ അബ്‌ദുറഹ്‌മാൻ മാസ്റ്റർ, കാക്കോവ്, ടി. അബ്‌ദുറഹ്‌മാൻ, കഴിയംപറമ്പ്.
ട്രഷറർ - ഇ.പി മുഹമ്മദ് അബ്‌ദുൾ റഹ്‌മാൻ കരിമ്പ, ജോയിന്റ് ട്രഷറർ - മാഞ്ചേരികുന്നത്ത് അബ്‌ദുറഹ്‌മാൻ പട്ടാമ്പി.
ഉപദേശക സമിതി: എ.ടി അബ്‌ദുറഹ്‌മാൻ ദാരിമി ചീക്കോട്, ആർ.ഇ.സി അബ്‌ദുറഹ്‌മാൻ സഖാഫി, ഡോ. അബ്‌ദുറഹ്‌മാൻ പട്ടാമ്പി, അബ്‌ദുറഹ്‌മാൻ മുസ്ലിയാർ മലയമ്മ, ടി.കെ അബ്‌ദുറഹ്‌മാൻ മാസ്റ്റർ വാവൂർ, അബ്‌ദുറഹ്‌മാൻ കണിയാരത്ത് കണ്ണൂർ, വി അബ്‌ദുറഹ്‌മാൻ പുളിയന്തോടി വാഴക്കാട്.
കോർഡിനേറ്റർ - കെ വി അബ്‌ദുറഹ്‌മാൻ കാടാമ്പുഴ. ജോയിന്റ് കോർഡിനേറ്റർമാർ - കെ.കെ അബ്‌ദുറഹ്‌മാൻ, മുതുതല പട്ടാമ്പി, എ അബ്‌ദുറഹ്‌മാൻ മുതുവല്ലൂർ, കൊണ്ടോട്ടി.
എക്സിക്യൂട്ടീവ് മെമ്പർമാർ - എ ടി അബ്‌ദുറഹ്‌മാൻ കുട്ടി പൂനൂർ, എം അബ്‌ദുറഹ്‌മാൻ കിനാലൂർ, അബ്‌ദുറഹ്‌മാൻ തെയ്യല, കെ അബ്‌ദുറഹ്‌മാൻ ചാത്തമംഗലം, അബ്‌ദുറഹ്‌മാൻ തൊട്ടോളി പടപ്പറമ്പ്, അബ്‌ദുറഹ്‌മാൻ മുന്നിയൂർ, അബ്‌ദുറഹ്‌മാൻ കൊടുവള്ളി മണ്ണിൽകടവ്, വി അബ്‌ദുറഹ്‌മാൻ അരീക്കോട്, വി അലിയാസ് സി അബ്‌ദുറഹ്‌മാൻ വാഴക്കാട്, എ.പി അബ്‌ദുറഹ്‌മാൻ ഫാറൂഖ് കോളേജ്, ഒ അബ്‌ദുറഹ്‌മാൻ വടകര, അബ്‌ദുറഹ്‌മാൻ ഒളങ്ങര അരീക്കോട്, അബ്‌ദുറഹ്‌മാൻ കാസറഗോഡ്.