നവകേരള വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിൽപോയി: അങ്കണവാടി ജീവനക്കാരോട് വിശദീകരണം തേടി

New Update
anganwadi

മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചു. മലപ്പുറം പൊൻമള്ള ഗ്രാമ പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരോടാണ് വിശദീകരണം ചോദിച്ചത് ഐ.സി.ഡി.എസ് സൂപ്രവൈസ വിളംബര ജാഥയിൽ പങ്കെടുക്കാത്തവരോട് വിശദീകരണം ചോദിച്ചത്.

Advertisment

നാലു മണിക്ക് നടന്ന വിളംബര ജാഥയിൽ പങ്കെടുക്കാതെ വീട്ടിലേക്ക് പോയവർ വ്യക്തമായ കാരണം എഴുതി തരണമെന്നാണ് സൂപ്പർ വൈസർ ആവശ്യപ്പെട്ടത്. ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു സന്ദേശം.

പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് നവകേരള സദസുമായി ബന്ധപ്പെട്ട വിളംബര ജാഥ നടന്നത്. ജാഥയിൽ നിർബന്ധമായി പങ്കെടുക്കണമെന്ന് നേരത്തെ തന്നെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

ഇതിൽ പങ്കെടുക്കാതെ മടങ്ങിയവരോടാണ് വിശദീകരണം തേടിയിരിക്കുന്നത്. നവകേരള സദസ്സിലേക്ക് ആളെക്കൂട്ടാൻ ആളുകളെ ഭീഷണിപ്പെടുത്തി എത്തിക്കുന്നുവെന്ന ആക്ഷേപങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം.

Advertisment