മലപ്പുറം: "അറിവ്, ആദർശം നവോത്ഥാനത്തിൻ്റെ മൂന്ന് പതിറ്റാണ്ട്" എന്ന പ്രമേയവുമായി കൊളത്തൂർ ഇർശാദിയ്യ 30-ാo വാർഷിക ആദർശ യാത്ര വെള്ളിയാഴ്ച മലപ്പുറത്ത് സമാപിക്കും.
ഇർശാദിയ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ അർശദീ സ്കോളേഴ്സ് നടത്തുന്ന യാത്ര സമാപണത്തലെന്നാൽ അഞ്ച് കേന്ദ്രങ്ങളിൽ നിന്നാണ് ആരംഭിച്ചത്.
അഞ്ച് ആദർശ യാത്രകളും വെള്ളിയാഴ്ച വൈകുന്നേരം 5.30ന് മലപ്പുറം കുന്നുമ്മലിൽ സംഗമിച്ച് കോട്ടപ്പടിയിൽ നടക്കുന്ന മഹാ സമ്മേളനത്തോടെ സമാപിക്കും. സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിക്കും.
അലവി സഖാഫി കൊളത്തൂർ, ഇബ്റാഹീം ബാഖവി മേൽമുറി, വഹാബ് സഖാഫി മമ്പാട്, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി, സൈതലവി നിസാമി ആലൂർ, ഹാഫിള് എം പി ശരീഫ് സഖാഫി പങ്കെടുക്കും.
പൊന്നാനിയിൽ നിന്ന് ആരംഭിച്ച യാത്ര സയ്യിദ് സീതിക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടന ശൈഖ് സൈനുദ്ദീൻ മഖ്‌ദൂം മഖാം സിയാറത്തോടെയാണ് തുടങ്ങിയത്. ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ഫ്ലാഗ് ഓഫ് ചെയ്തു. സയ്യിദ് സൈദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹബീബ് തുറാബ് തങ്ങൾ അധ്യക്ഷത വഹിച്ചു, അശ്റഫ് ബാഖവി ഐലൂർ, മുഹമ്മദ് ബാഖവി,സയ്യിദ് മുദ്ദസിർ തങ്ങൾ പ്രസംഗിച്ചു.
കടലുണ്ടി നഗരംത്തിൽ നിന്ന് തുടങ്ങിയ മറ്റൊരു യാത്ര സയ്യിദ് ഹുസൈൻ ജമലുല്ലൈലി അസ്സഖാഫി തങ്ങൾ ചെലൂർ ഫ്ലാഗ് ഓഫ് ചെയ്തു. സയ്യിദ് അൻവർ സാദാത്ത് സഅദി അൽ അർശദി ഉദ്ഘാടനം ചെയ്തു. അലവി സഖാഫി കൊളത്തൂർ അധ്യക്ഷത വഹിച്ചു. ഇസ്മയിൽ സഖാഫി ആനങ്ങാടി സൈതലവി നിസാമി, സയ്യിദ് ഹസൻ ജിഫ്രി തങ്ങൾ പ്രസംഗിച്ചു.
പട്ടാമ്പിയിൽ നിന്നായിരുന്നു മൂന്നാമത്തെ യാത്രയുടെ ആരംഭം. യാത്ര ഹൈദർ മുസ്ലിയാർ ഫ്ലാഗ് ഓഫ് ചെയ്തു. സയ്യിദ് അലി അബ്ബാസ് അൽ ഫാളിലി ഉദ്ഘാടനം ചെയ്തു. കെ ടി അബ്ദുൽ കരീം സഖാഫി മാട്ടായ അധ്യക്ഷത വഹിച്ചു. മുനീർ അഹ്സനി, ഡോ.അബ്ദുന്നാസർ അൽഅർശദി, സിദ്ദീഖ് പ്രസംഗിച്ചു.
വഴിക്കടവിൽ നിന്ന് ആരംഭിച്ച മറ്റൊരു യാത്ര വി എസ് ഫൈസിയുടെ പ്രാർഥനയോടെയാണ് തുടങ്ങിയത്. ബാപ്പുട്ടി ദാരിമി ഫ്ലാഗ് ഓഫ് ചെയ്തു. പി എച്ച് അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ വി കെ മദനി തങ്ങൾ പ്രസംഗിച്ചു.
അഞ്ചാമത്തെ യാത്ര ഐക്കരപ്പടിയിൽ ഇ കെ മുഹമ്മദ് കോയ സഖാഫി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ അബ്ദുന്നാസർ അർശദി അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ പ്രസംഗിച്ചു.