മലപ്പുറം: എടക്കരയില്‍ സ്‌കൂട്ടറില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. എടക്കര പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് കഞ്ചാവ് വില്‍പ്പന പിടികൂടിയത്.
ചുങ്കത്തറ സ്വദേശികള്‍ ഏലായി വീട്ടില്‍ അബ്ദുള്‍ അസീസ്, കുരിക്കള്‍ കളത്തില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. നിലമ്പൂര്‍ ഡിവൈഎസ്പി പി കെ സന്തോഷിന് ലഭിച്ച വിവരത്തെതുടര്‍ന്ന് എടക്കര പൊലീസും നിലമ്പൂര്‍ ഡാന്‍സാഫും ചേര്‍ന്നാണ് പിടികൂടിയത്. ചുങ്കത്തറ ഷാഫിപടിയില്‍ വെച്ചാണ് വെച്ചാണ് സംഘം കുടുങ്ങിയത്.