നിലമ്പൂരിൽ ബസ് യാത്രക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

New Update
767777

മലപ്പുറം: നിലമ്പൂരിൽ ബസ് യാത്രയക്കിടെ യുവതികളെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ വീട്ടിൽ സക്കരിയ്യയാണ് പിടിയിലായത്.

Advertisment

വൈകുന്നേരം 7.45ഓടെയാണ് സംഭവം. പൂക്കോട്ടുമ്പാടത്തുനിന്ന് നിലമ്പൂരിലേക്ക് വരുന്ന ബസിലാണ് അതിക്രമം നടന്നത്. യുവതി മാറിനിൽക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് തയ്യാറായില്ല. 

തുടർന്ന് ബസ് നിലമ്പൂർ പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ തടഞ്ഞ് യുവാവിനെ ബസ്സിൽ നിന്നിറക്കി പൊലീസിലേൽപ്പിച്ചു. യുവതികളുടെ പരാതിയിൽ കേസെടുത്തു.

അറസ്റ്റും രേഖപ്പെടുത്തി. മേലാറ്റൂർ എടപ്പറ്റ സ്വദേശിയായ പ്രതി കുറച്ചു നാളായി വടപുറത്താണ് താമസം. മുൻപ് എടിഎം കുത്തിത്തുറന്ന കേസിലും ഇയാൾ പ്രതിയാണ്.

Advertisment