/sathyam/media/media_files/8EMCTiAVOzuqyHIROJUd.jpg)
തിരുവനന്തപുരം: മലപ്പുറത്ത് വീടുകളില്‍ പ്രസവം നടത്തുന്ന സംഭവങ്ങള്‍ കുറയുന്നതായി കണക്കുകള്‍.
ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകളില്‍ പ്രസവം നടന്നിരുന്ന മലപ്പുറം ജില്ലയില്‍ ഈ പ്രവണതയ്ക്ക് മാറ്റം വരുന്നു എന്നതാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വീടുകളില്‍ നടന്ന പ്രസവങ്ങളുടെ എണ്ണം 80 ശതമാനത്തോളം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡിസംബര്‍ വരെയുള്ള കണക്കുകളിലാണ് ഈ മാറ്റം അടയാളപ്പെടുത്തുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ വീടുകളില്‍ പ്രസവം 36 എണ്ണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 191 ആയിരുന്നു. ഏപ്രില്‍ 5 ന് മലപ്പുറത്തെ വാടക വീട്ടില്‍ പ്രസവത്തിനിടെ രക്തം വാര്‍ന്ന് മരിച്ച 35 കാരിയായ അസ്മയുടെ മരണത്തിന് ശേഷം ഇത്തരത്തില്‍ പ്രസവത്തിന് മുതിരുന്ന സംഭവങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us