മലപ്പുറം: സൈഡ് തരാത്തതിന് ഹോണ്‍ മുഴക്കിയതിന് സ്വകാര്യ ബസിന് നേരെ വടിവാള്‍ വീശിയ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍. കൊണ്ടോട്ടി ഐക്കരപ്പടിയിലാണ് സംഭവം നടന്നത്. ലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്.
വാള്‍ മൂര്‍ച്ച കൂട്ടാന്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസ് പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ വന്നു. ഈ ദേഷ്യത്തില്‍ ചെയ്തുപോയതാണെന്ന് ഷംസുദ്ദീന്‍ പൊലീസിന് മൊഴി നല്‍കി.