പൊന്നാനി: എം ഇ എസ് പൊന്നാനി കോളേജ് പ്രിൻസിപ്പാളും സംഘടനയുടെ സംസ്ഥാന തല നേതാവും പൊതുപ്രവർത്തകനുമായിരുന്ന പ്രൊഫ. എ വി മൊയ്‌തീൻ കുട്ടി അനുസ്‌മരണ പരിപാടി ജൂലൈ ആറിന് കോളേജ് കാമ്പസിൽ അരങ്ങേറും. പരിപാടിയിൽ വെച്ച് പ്രൊഫ. എ വി മൊയ്‌തീൻ കുട്ടി ജനകീയ പുരസ്കാര വിതരണവും ഉണ്ടാകും.
മുൻ രാജ്യസഭാ അംഗവും മദ്യ വിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവും ജനകീയനായ പൊതുപ്രവർത്തകനായ സി ഹരിദാസ് ആണ് ഇത്തവണത്തെ പുരസ്‌കാര ജേതാവ്.
മുൻസിപ്പൽ യൂണിറ്റിന്റെ കീഴിൽ രണ്ട് വർഷത്തിലൊരിക്കൽ നടത്താറുള്ളതാണ് പ്രൊഫ എ വി മൊയ്‌തീൻ കുട്ടി അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ പൊതുരംഗത്തുള്ള വ്യക്തികളെ ആദരിക്കാനായി ഏർപ്പെടുത്തിയ ജനകീയ പുരസ്കാര വിതരണവും.
എം ഇ എസ് പൊന്നാനി കോളേജ് 1969 - 71 ബാച്ചിലുണ്ടായിരുന്ന പൂർവവിദ്യാർത്ഥികളെ ആദരിക്കലും പരിപാടിയിൽ വെച്ച് അരങ്ങേറും. ജൂലൈ ആറ് ശനിയാഴ്ച എം ഇ എസ് പൊന്നാനി കോളേജിൽ വെച്ച് രാവിലെ ഒമ്പത് മണിക്കാണ് പരിപാടി ആരംഭിക്കുക.
പരിപാടി വിജയകരമാക്കുന്നതിന് 101 അംഗങ്ങളുള്ള വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. ഒ സി സലാഹുദ്ധീൻ (ചെയർമാൻ), ടി വി അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ (ജനറൽ കൺവീനർ), മാമദ് കെ മുഹമ്മദ് (കോ-ഓഡിനേറ്റർ) എന്നിവർ സ്വാഗതസംഘത്തിന് നേതൃത്വം നൽകും.
സബ് കമ്മിറ്റി കൺവീനർമാർ ഇവരാണ്: , റസാക്ക് കൂടല്ലൂർ (മീഡിയ), രാമനാഥൻ എം (പ്രോഗ്രാം), നാസിമുദ്ദീന് കൊട്ടാരം പാട്ടയിൽ (ഫൈനാൻസ്), ഡോ. തൗഫീഖ് റഹ്മാന് (വളണ്ടിയർ), റിയാസ് പഴഞ്ഞി (സ്റ്റേജ്), നിസാർ (സൗണ്ട്) , റസാഖ് (ഭക്ഷണം).
യോഗത്തിൽ ഒ സി സലാഹുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ അബ്ദു റഹിമാൻ, ഡോ. എം കെ ബാബു ഇബ്രാഹിം, പി എൻ കുഞ്ഞിമോൻ, കെ കെ ഇക്ബാൽ, പി വി അയ്യൂബ്, ടി കെ ഇസ്മായിൽ, ടി ടി ഇസ്മായിൽ, കെ കെ അബ്ദുൾ ഗഫൂർ, മുഹമ്മദ് പൊന്നാനി, കെ വി ഹബീബുള്ള, അബ്ദുൾ സലാം ഒ, കെ. ജാബിർ, കടവനാട് കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ജസീറുറഹ്മാന് നന്ദിയും പറഞ്ഞു.