New Update
/sathyam/media/media_files/2025/11/28/bear-attack-2025-11-28-17-18-58.jpg)
നിലമ്പൂർ: കരടിയുടെ ആക്രമണത്തിൽ ആദിവാസിക്കു പരിക്ക്.
കരുളായി വള്ളിക്കെട്ട് നഗറിലെ കീരൻ എന്ന 50കാരനാണ് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
Advertisment
ഇന്നു രാവിലെ പതിനൊന്നോടെ നെടുങ്കയം വനം മേഖലയിൽ പച്ചമരുന്ന് ശേഖരിക്കുന്നതിനിടയിൽ കുറ്റിക്കാട്ടിൽ മറഞ്ഞുനിന്നിരുന്ന കരടി കീരനെ ആക്രമിക്കുകയായിരുന്നു.
കരടിയും കീരനും തമ്മിലുള്ള മൽപിടിത്തതിനിടയിൽ കരടി കീരന്‍റെ തുടയ്ക്കു കടിച്ചു പരിക്കേൽപിച്ചു. കീരന്‍റെ ഭാര്യ ഇന്ദിര, അനുജത്തി ബാലാമണി എന്നിവർ സമീപത്തുണ്ടായിരുന്നു. കീരന്‍റെ കരച്ചിൽ കേട്ട് ഇവർ ഓടിയെത്തിയതോടെ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us