പൊന്നാനി: പാരമ്പര്യ ശൈലി നിലനിർത്തിക്കൊണ്ടു തന്നെ നൂതനമായ രീതിയിലുള്ള ആയുർവേദ ചികിത്സ ചന്തപ്പടിയിലെ ബെൻസി പോളിക്ലിനിക്കിൽ ആരംഭിച്ചു. പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ നാടമുറിച്ച് ബെൻസി ആയുർവേദ ഉദ്‌ഘാടനം ചെയ്തു. വിശിഷ്ട്ട വ്യക്തികളും നാട്ടുകാരും ജീവനക്കാരും ഉൾപ്പെടെയുള്ള സദസ്സ് പരിപാടിയിൽ പങ്കാളികളായി.
ഉദ്‌ഘാടനത്തോടനുബന്ധിച്ച് സൗജന്യ യൂറിക് ആസിഡ് പരിശോധനയും മരുന്നുകൾക്ക് വിലക്കുറവും ഏർപ്പെടുത്തിയിരുന്നു.
ഡോ. ഇർഫാനാ ഇഖ്ബാൽ ചങ്ങമ്പള്ളി (ബി എ എം എസ്) തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ചര വരെയും വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കാലത്ത് പത്ത് മുതൽ അഞ്ചര വരെയും രോഗികളെ പരിശോധിക്കുന്നതാണ്.
പരമ്പരാഗതമായ കഷായം, ലേഹം, ചൂർണം, തൈലങ്ങൾ എന്നിവയ്ക്ക് പുറമെ ആധുനിക രീതിയിലുള്ള ഗുളികകൾ, സിറപ്പുകൾ, ക്രീമുകൾ എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സയും ബെൻസി ആയുർവേദയുടെ സവിശേഷതയാണെന്ന് അധികൃതർ വിവരിച്ചു.
മർമക്കെട്ട്, നസ്യം, അഗ്നികർമ, ഹിജാമ, തലപൊതിച്ചിൽ ചികിത്സകൾക്ക് പുറമെ വെരിക്കോസിനുള്ള ചികിത്സ, സ്ത്രീകളുടെയും കുട്ടികളുടെയും രോഗങ്ങൾക്കുള്ള ചികിത്സ, എല്ല് - പേശി - സന്ധി വേദനകൾക്കുള്ള ബാൻഡേജ്, വസ്തികൾ, സമ്പൂർണ പ്രസവ രക്ഷാകിറ്റ് തുടങ്ങിയവയും ബെൻസി ആയുർവേദയിൽ ലഭ്യമാണ്.
അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ, അക്ബർ ട്രാവൽസ് മാനേജർ സുനിൽ കുമാർ, ഹിലാൽ പബ്ലിക് സ്കൂൾ മാനേജർ ജോൺസൺ, കർമ ബഷീർ, ഷാരോൺ, അശ്വിൻ സാലസ്, ഷഫീഖ്, ഷാനവാസ് മറ്റു പ്രതിനിധികൾ സംബന്ധിച്ചു.