പൊന്നാനി: മോഡേൺ മെഡിസിന് സമാന്തരമായി ആയുർവേദം, ഹോമിയോപ്പതി രീതികളിലുള്ള ചികിത്സകൾക്കും അറബ് സമ്പ്രദായമായ ഹിജാമ, മറ്റൊരു വേറിട്ട പരിചരണമായ അക്യുപംഗ്ചർ തുടങ്ങിയ വയ്ക്കും കൂടി സൗകര്യം ഏർപ്പെടുത്തി കൊണ്ട് പൊന്നാനിയിലെ ബെൻസി ആരോഗ്യ വിഭാഗം സേവന ചക്രവാളം വിപുലപ്പെടുത്തി. ഇതിന്റെ ഭാഗമായി തൃക്കാവ് സ്റ്റോപ്പിന് സമീപം പുതുതായി ബെൻസി ഹെൽത്ത് കെയർ സേവനമാരംഭിച്ചു.
ആയുർവേദം, ഹോമിയോപതി, ഹിജാമ, അക്യുപംഗ്ചർ, ദേഹ ചികിത്സ തുടങ്ങിയവക്ക് പ്രത്യേകമായുള്ള ബെൻസി ഹെൽത്ത് കെയർ പൊന്നാനി മഖ്‌ദൂം എം പി മുത്തുക്കോയ തങ്ങൾ നാട മുറിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സന്ദർശകർക്ക് പുറമെ വിശിഷ്ട്ട വ്യക്തികളും നാട്ടുകാരും ജീവനക്കാരും ഉൾപ്പെടെയുള്ള സദസ്സ് പരിപാടിയിൽ പങ്കാളികളായി.
/sathyam/media/media_files/img-20240705-wa0021.jpg)
ഇതോടെ പൊന്നാനി പ്രദേശത്തെ അതുല്യവും സമ്പൂർണവുമായ ആരോഗ്യ പരിചരണ ശ്രുംഖലയായി മാറിക്കൊണ്ട് അക്ബർ ഗ്രൂപ്പിന് കീഴിലുള്ള "ബെൻസി" ആരോഗ്യവിഭാഗം അതുല്യമായി. രോഗികളുടെ ശരീര പ്രകൃതി, മനോനിർവൃതി, രോഗാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ചികിത്സാ ധാര തിരഞ്ഞെടുക്കലാണ് രോഗശമനത്തിനുള്ള ഫലപ്രദമായ മാർഗമെന്നും അതിനുള്ള സൗകര്യം പൊന്നാനിയിൽ സജ്ജമാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അക്ബർ ഗ്രൂപ്പ് അഡ്മിനിസ്ട്രേഷൻ മാനേജർ റിനി അനിൽകുമാർ വിവരിച്ചു.
/sathyam/media/media_files/img-20240705-wa0023.jpg)
ആയുർവേദ വിഭാഗത്തിൽ ഡോ. ഇർഫാന ചങ്ങമ്പള്ളി, ഡോ. ലുബ്‌ന, ഡോ. സഞ്ജന, ഡോ. വിഷ്ണു, ഡോ. ജയരാജ് എന്നിവരും ഹോമിയോ വിഭാഗത്തിൽ ഡോ. പി ജോയ്, ഡോ. സൂസൻ സരൂപ്, ഡോ. ടി എം സുഷമ എന്നിവരും ഹിജാമ - അക്യുപംഗ്ചർ വിഭാഗത്തിൽ ഡോ. ഖാദർ ഷായും രോഗികളെ സേവിക്കും.
ഉഴിച്ചിൽ, പിഴിച്ചിൽ, ഉദ്വർത്തനം, തൈലധാര, കഷായധാര, തക്രധാര, ഇലക്കിഴി, പൊടിക്കിഴി, ഞവരകിഴി, സ്റ്റീം ബാത്ത്, പിച്ചു, കഠിവസ്തി, ജാനുവസ്തി, ഗ്രീവ വസ്തി, അക്ഷിതർപണം, നേത്രധാര, നസ്യം, ദൂമപാനം, പ്രഷർ തറാപ്പി, ഐ ആർ തറാപ്പി, ഞവര ഫേഷ്യൽ, ശിരോലേപനം, ബാൻഡേജ് എന്നീ ചികിത്സാ വിധികൾ നടത്തിക്കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
കർക്കിടകം പ്രമാണിച്ച് പരമ്പരാഗത ദേഹ പരിചരണത്തിന് വിപുലമായ സേവനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.