/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
മ​ല​പ്പു​റം: ബെ​വ്കോ ഷോ​പ്പി​ൽ നി​ന്ന് വി​ല കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന​മ്പൂ​രി​പ്പൊ​ട്ടി സ്വ​ദേ​ശി വ​ലി​യാ​ട്ട് മു​ഹ​മ്മ​ദ് ഷെ​ഹി​ൻ(20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
നി​ല​മ്പൂ​ർ ബെ​വ്കോ​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ മ​ദ്യം മോ​ഷ്ടി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സം 30നാ​ണ് സം​ഭ​വം. വി​ല കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ള്‍ വി​ല്‍​ക്കു​ന്ന ബെ​വ്കോ​യു​ടെ പ്രീ​മി​യം കൗ​ണ്ട​റി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
പ്ര​തി​യും സു​ഹൃ​ത്തും ഷോ​പ്പി​ല്‍ പ്ര​വേ​ശി​ച്ച് ഒ​രാ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ക​യും ര​ണ്ടാ​മ​ത്തെ​യാ​ള്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ പ്ര​ത്യേ​ക അ​റ​ക​ളു​ള്ള പാ​ന്റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യു​മാ​യി​രു​ന്നു.
സ്റ്റോ​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ ആ​കെ 11,630 രൂ​പ വി​ല​വ​രു​ന്ന മൂ​ന്ന് മ​ദ്യ​കു​പ്പി​ക​ള്‍ മോ​ഷ​ണം പോ​യ​ത് പി​ന്നീ​ടാ​ണ് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് സി​സി​ടി​വി പ​രി​ശോ​ധി​ച്ച ശേ​ഷം നി​ല​മ്പൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us