കടലില്‍ വീണവരെ രക്ഷിക്കാന്‍ ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ല; കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ല; പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
boat Untitled.565.jpg

മലപ്പുറം: പൊന്നാനിയില്‍ മത്സ്യബന്ധനബോട്ടില്‍ കപ്പലിടിച്ച് മത്സ്യതൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. കോസ്റ്റല്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ആരോപിച്ചു.

Advertisment

കടലില്‍ വീണവരെ രക്ഷിക്കാന്‍ ബോട്ടിലെത്തിയ പൊലീസ് തയ്യാറായില്ലെന്നും തകര്‍ന്ന ബോട്ട് കണ്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നും മത്സ്യതൊഴിലാളികള്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാര്‍ക്കും വീഴ്ച്ച പറ്റിയതായി ആരോപണമുണ്ട്.

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.

Advertisment