പ്രൊഫ. എ വി മൊയ്‌തീൻ കുട്ടി പുരസ്കാരം സി ഹരിദാസിന് ജൂൺ ആറിന് അനുസ്മരണ സെമിനാറിൽ വെച്ച് സമ്മാനിക്കും

New Update
V

പൊന്നാനി: എം ഇ എസ് പൊന്നാനി കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന എം ഇ എസ് നേതാവ് പ്രൊഫ. എ വി മൊയ്തീൻ കുട്ടി അനുസ്മരണവും അദ്ദേഹത്തിന്റെ നാമധേയത്തിലുള്ള പുരസ്കാര സമർപ്പണവും ജൂലൈ ആറ് ശനിയാഴ്ച അരങ്ങേറും.  

Advertisment

പ്രമുഖ ഗാന്ധിയനും മുന്‍ രാജ്യസഭാംഗവും പൊന്നാനി നഗരസഭാ മുൻ ചെയർമാനും പ്രദേശത്തെ തലമുതിർന്ന പൊതുപ്രവർത്തകനുമായ സി ഹരിദാസ് ആണ് പുരസ്‌കാര ജേതാവ്. എം ഇ എസ് പൊന്നാനി മുനിസിപ്പൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയതാണ് പ്രൊഫ. എ വി മൊയ്തീൻ കുട്ടി ജനകീയ പുരസ്കാരം.

കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ വെച്ച് അബൂദാബിയിലെ പൊന്നാനി കോളേജ് അലുംനി കൂട്ടായ്മ (മെസ്‌പോ) ഏർപ്പെടുത്തിയ മൊയ്‌തീൻ കുട്ടി സാർ മെമ്മോറിയൽ സ്കോളർഷിപ്പ് നടപ്പ് വര്ഷത്തേക്കുള്ള തുക പ്രസിഡന്റ് അഷ്‌റഫ് പന്താവൂരിന്റെ നേതൃത്വത്തിൽലുള്ള സംഘം കോളേജ് അധികൃതർക്ക് കൈമാറുകയും ചെയ്യും.

പരിപാടിയുടെ ഭാഗമായി എം ഇ എസ് പൊന്നാനി കോളേജിലെ രണ്ടാം ബാച്ച് (1969 - 71) വിദ്യാർത്ഥികളായ നൂറോളം വിദ്യാർത്ഥികളേയും, അവരുടെ അധ്യാപകരെയും ആദരിക്കുമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ വിവരിച്ചു. 

അനുസ്മരണ - പുരസ്‌കാര ദാന പരിപാടിയിൽ എം ഇ എസ് അദ്ധ്യക്ഷൻ ഡോ. ഫസൽ ഗഫൂർ, രാജ്യസഭാംഗം പി പി സുനീർ, എം എൽ എമാരായ പി നന്ദകുമാർ, കുറുക്കോളി മൊയ്തീൻ, നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ എം.എൽ.എ വി.ടി ബൽറാം, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ ഒ സി സലാഹുദ്ദീൻ, ടി വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ, കെ അബ്ദുറഹ്മാൻ, മാമദ് കെ മുഹമ്മദ്, റസാഖ് കൂടലൂർ എന്നിവർ സംസാരിച്ചു.

Advertisment