ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ,  ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.5 കി​ലോ ക​ഞ്ചാ​വും 20.88 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു

എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

New Update
cannabis

മ​ല​പ്പു​റം: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ പി​ടി​യി​ൽ.

Advertisment

 കോ​ട്ട​യ്ക്ക​ൽ ഔ​ഷ​ധി റോ​ഡി​ലെ വെ​ള്ള​ക്കാ​ട് വീ​ട്ടി​ൽ വി.​കെ. ഷ​ഫീ​ർ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്നും 5.1കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.5 കി​ലോ ക​ഞ്ചാ​വും 20.88 ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്തു. ച​ങ്കു​വെ​ട്ടി -കോ​ട്ട​ക്ക​ൽ റോ​ഡി​ൽ​വ​ച്ചാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

എ​ക്സൈ​സി​നെ​ക്ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 6310 രൂ​പ​യും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും കൂ​ടു​ത​ൽ കി​ലോ ക​ഞ്ചാ​വും പ​ണ​വും ക​ണ്ടെ​ത്തി​യ​തും.

കോ​ട്ട​ക്ക​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

Advertisment