New Update
/sathyam/media/media_files/gMmcN5xq3o5PiOnDsAI1.jpg)
എടപ്പാള്‍: മലപ്പുറം എടപ്പാളില്‍ ഹോണ്‍ മുഴക്കിയതിന് കാര്‍ യാത്രികന് മര്‍ദ്ദനം. പാലക്കാട് തൃത്താല സ്വദേശി ഇര്‍ഷാദിനാണ് മര്‍ദ്ദനമേറ്റത്.
Advertisment
കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു ആക്രമണമുണ്ടായത്. എടപ്പാളില്‍ നിന്നും കല്ലുംപുറത്തേക്ക് പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തില്‍ ചങ്ങരംകുളം സ്വദേശി സുമേഷിനെതിരെ പൊലീസ് കേസെടുത്തു.
ഇയാളില്‍ നിന്ന് നേരത്തെ കഞ്ചാവ് പിടികൂടിയിരുന്നതായി പൊലീസ് വിശദമാക്കുന്നത്. അക്രമി യുവാവിന്റെ വാഹനം പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.