വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതി; തൃശ്ശൂർ ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്

തൃശ്ശൂർ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് അന്വേഷണം. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുറ്റിപ്പുറം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

New Update
POLICE

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തൃശ്ശൂർ ക്രൈംബ്രാഞ്ച് സിഐ എ സി പ്രമോദിനെതിരെയാണ് അന്വേഷണം. ആലപ്പുഴ സ്വദേശിനിയുടെ പരാതിയിൽ കുറ്റിപ്പുറം പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

Advertisment

കുറ്റിപ്പുറത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആരോപണ വിധേയനായ സിഐ എ സി പ്രമോദ് ആ സമയത്ത് കുറ്റിപ്പുറം സി ഐ ആയിരുന്നു. ഒരു മാസം മുമ്പാണ് പ്രമോദിനെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്. വിവാഹ വാഗ്ദാനം നൽകി ഇയാൾ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കോഴിക്കോട് താമസിക്കുന്ന ആലപ്പുഴ സ്വദേശിനിയുടെ പരാതി. സംഭവത്തിൽ മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിലാണ് ആദ്യം പരാതി നൽകിയത്.

സംഭവം നടന്നത് കുറ്റിപ്പുറം പൊലീസ് പരിധിയിലായത് കൊണ്ട് കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു. യുവതിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നാണ് വിവരം. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിനാണ് സിഐക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തിരൂർ ഡിവൈഎസ്പി കെ എം ബിജുവിനാണ് അന്വേഷണ ചുമതല.

arrest
Advertisment