മലപ്പുറം: അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ വിദേശതാരത്തെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അരീക്കോട് പോലീസ് കേസ് എടുത്തത്.
ഐവറി കോസ്റ്റില്‍ നിന്നുള്ള ഹസന്‍ ജൂനിയറെന്ന താരത്തെയാണ് ഒരു സംഘം മര്‍ദ്ദിച്ചത്. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുക, കുറ്റകരമായ നരഹത്യ ശ്രമം, ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വംശീയമായി അധിക്ഷേപിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ഒരു സംഘം തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാണികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഒരു വിഭാഗം ആളുകള്‍ താരത്തിനെതിരെ തിരിഞ്ഞത്.