മലപ്പുറം: എടവണ്ണപ്പാറയിലെ 17 കാരിയുടെ മൃതദേഹം ചാലിയാറില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്.
കുട്ടിയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതില്‍ വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രയാസമുണ്ടെന്ന് പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നുമാണ് പൊലീസ് സൂചിപ്പിക്കുന്നത്.
പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കാണാതായ ദിവസം പകല്‍ 11 മണിക്ക് ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് മറ്റാരുടേയും ഫോണ്‍കോളുകള്‍ വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് സമീപത്തായി പുഴയില്‍ മൂന്നാള്‍ താഴ്ചയിലുള്ള കുഴികളുണ്ട്. ഇതില്‍ വീണാണ് കുട്ടി മരിച്ചത്. വെള്ളത്തില്‍ മുങ്ങാന്‍ പ്രയാസമായതിനാല്‍ പെണ്‍കുട്ടി വസ്ത്രങ്ങള്‍ സ്വയം ഊരിമാറ്റിയതാകാമെന്നും പൊലീസ് പറയുന്നു.