ചമ്രവട്ടം പദ്ധതിയുടെ റഗുലേറ്റർ ചോർച്ച തടയുന്നതിന് നടക്കുന്ന പ്രവൃത്തിയിലെ കോടികളുടെ ക്രമക്കേടുകളെ കുറിച്ച് അന്വഷിക്കണം; ഗവർണർക്ക് കത്തയച്ച് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് പൊന്നാനി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
B

പൊന്നാനി : മലപ്പുറം ജില്ലയിലെ ചമ്രവട്ടം പാലത്തിൻ്റെ റഗുലേറ്റർ ചോർച്ച തടയുന്നതിന് നടക്കുന്ന പ്രവൃത്തിയിലെ കോടികളുടെ ക്രമക്കേടുകളെ കുറിച്ച് അന്വഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് ഡിസിസി ജനറൽ സെക്രട്ടറി ടി.കെ അഷറഫ് പൊന്നാനി.

Advertisment

"നിർമാണം മുതൽ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ അഴിമതി വിവരത്തിൻ്റെ തുടർച്ചയാണ് ഇപ്പോൾ കോടികൾ മുടക്കി പാലത്തിൻ്റെ റഗുലേറ്ററിലെ ചോർച്ച തടയാൻ നടത്തുന്ന പ്രവർത്തനങ്ങളിലും കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നാണ് ഇന്നത്തെ മാധ്യമങ്ങളിലെ വാർത്തയിൽ നിന്ന് അറിയുന്നത്.

പാലത്തിൻ്റെയും റഗുലേറ്ററിൻ്റെയും നിർമാണത്തിലെ കോടികളുടെ അഴിമതിയും ഇപ്പോൾ റഗുലേറ്റർ ചോർച്ച തടയൽ പ്രവൃത്തികളിലെ അഴിമതിയും സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

2009 ൽ 150 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ഈ ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിലൂടെ ജനങ്ങൾക്കും സമീപ പ്രദേശങ്ങൾക്കും ഒരു പാലം മാത്രമാണ് ലഭിച്ചത്.

ബഹുമുഖ പദ്ധതികളോടെ ആരംഭിച്ച ചമ്രവട്ടം പദ്ധതിയിൽ കുടിവെള്ളം, ജലസേചനം, കൃഷി, മത്സ്യബന്ധനം, ടൂറിസം എന്നിവ നടപ്പാക്കാത്തതാണ് ഏറ്റവും വലിയ കെടുകാര്യസ്ഥതയും അനാസ്ഥയും.

ഈ അഴിമതികളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെയും കരാറുകാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ നടപടി സ്വീകരിക്കണമെന്ന് ബഹുമാനപ്പെട്ട കേരള ഗവർണറോട് അഭ്യർത്ഥിക്കുന്നു." - അഷറഫ് പൊന്നാനി കത്തിലൂടെ പറഞ്ഞു. 

Advertisment