New Update
/sathyam/media/media_files/l69PU1I2SK7chpfvbzIr.jpg)
മലപ്പുറം: എടപ്പാളിൽ സിഐടിയുക്കാരുടെ ആക്രമണം ഭയന്നോടിയ തൊഴിലാളിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ കേസെടുത്ത് ചങ്ങരംകുളം പൊലീസ്.
Advertisment
കണ്ടാലറിയുന്ന 10 പോർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൈകൊണ്ടും ഫൈബർ ട്യൂബുകൊണ്ടും പരിക്കേൽപ്പിച്ചവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ആദ്യം അഞ്ചുപേരെ പ്രതിചേർത്ത കേസിൽ ഇപ്പോൾ അഞ്ച് സിഐടിയുക്കാരെകൂടി ഉൾപ്പെടുത്തിരിക്കുകയാണ്.
ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുക, മനപ്പൂർവമുള്ള ആക്രമണം, സംഘംചേരൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വാക്കുതർക്കം മാത്രമാണ് ഉണ്ടെയതെന്ന സിഐടിയു നേതാക്കളുടെ വാദം തള്ളിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.